മമ്മൂക്കയെ നേരിൽ കണ്ടപ്പോൾ ഒരു അനുഗ്രഹം പോലെയായിരുന്നു; മമ്മൂട്ടിയോട് ഉള്ള ആരാധന തുറന്നുപറഞ്ഞ് അനുമോൾ

എം.ടി. വാസുദേവൻ നായർ എഴുതിയ മനോരഥങ്ങൾ എന്ന കഥാസമാഹാരത്തിലെ ഒരു ഭാഗമായ കടുകണ്ണാവ: ഒരു യാത്രാകുറിപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് മമ്മൂട്ടിയായിരുന്നു. ഈ സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി അനുമോൾ.

"ആ സിനിമക്ക് മുമ്പ്, ഞാൻ മമ്മൂക്കയെ സ്‌ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ. നേരിൽ കണ്ടപ്പോൾ അത് ഒരു അനുഗ്രഹം പോലെയായിരുന്നു. ചിത്രത്തിൽ സിങ്ക് സൗണ്ട് ആയതിനാൽ ഇടവേളകളിലും ഞാൻ മോണിറ്ററിനടുത്ത് നിന്നു—അദ്ദേഹത്തെ നിരീക്ഷിക്കാൻ. ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നത് പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം വളരെയധികം അനുഭവവും സീനിയോറിറ്റിയും ഉള്ള ഒരാളാണ്," അനുമോൾ പറഞ്ഞു.

"അഭിനയവും വസ്ത്രധാരണം മുതൽ കൈകാലുകളുടെ പ്രയോഗം വരെ ഞാൻ എല്ലാം പഠിക്കാൻ ആഗ്രഹിച്ചു. ആരും വിശ്വസിക്കില്ല, പക്ഷേ ഞാൻ ഒരിക്കൽ മമ്മൂക്കയുടെ കാലുകളുടെ ഒരു ഫോട്ടോ എടുത്തു," അനുമോൾ കുറിച്ചു.

അനുമോളുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എം.ടി. വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ഒമ്പത് സെഹ്മെന്റുള്ള ആന്തോളജി ചിത്രമാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത കടുകണ്ണാവ എന്ന ഭാഗത്തിൽ വിനീതും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി, ബിജു മേനോൻ, നെടുമുടി വേണു, സിദ്ദിഖ്, മാമുക്കോയ, വിനീത്, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ കമലഹാസനും ചിത്രത്തിന്റെ നിർണായക കഥാപാത്രങ്ങളിൽ ഒരാളാണ്.

Tags:    
News Summary - Meeting Mammootty is like a blessing; Anumol about mammotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.