താൻ കാൻസർ ബാധിതനായിരുന്നെന്ന് വെളിപ്പെടുത്തി നടൻ മണിയൻപിള്ള രാജു. കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രോഗവിവരം മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്. ചെവി വേദനയിൽ ആയിരുന്നു തുടക്കമെന്നും എം.ആർ.ഐ എടുത്തപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. രോഗാവസ്ഥയിൽ 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
'കാൻസർ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വർഷമായിരുന്നു എനിക്ക് കാൻസർ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഭഭബ്ബയുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോൾ ചെവി വേദന ഉണ്ടായി. അങ്ങനെ എം.ആർ.ഐ എടുത്ത് നോക്കിയപ്പോൾ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി. 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല' - മണിയൻപിള്ള രാജു പറഞ്ഞു.
400-ലേറെ ചിത്രങ്ങളില്‍ മണിയൻപിള്ള രാജു അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ തരുൺ മൂർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'തുടരു'മിൽ മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 'തുടരും' മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.