ഒട്ടും സ്വകാര്യതയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്, സിനിമ പറയുന്നതും അതുതന്നെയാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല, മറിച്ച് നിങ്ങളുടെ ഇഷ്ടത്തിന് വേണം സിനിമ കാണാൻ എന്നാണ് പേട്രിയറ്റ് സിനിമയുടെ ദുബായിലെ സ്ക്രീനിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ സിനിമ തിയറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. എന്നാൽ ഇതേസമയം തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
പ്രേക്ഷകർക്ക് രസിക്കണമെന്ന പൂർണ ഉദ്ദേശത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പകുതി കൊള്ളാം, മുക്കാൽ കൊള്ളാം, ആദ്യം കൊള്ളാം എന്നിങ്ങനെ ഓരേരുത്തരും പറയുന്ന അഭിപ്രായം കേട്ടാവും നിങ്ങൾ വന്നിരിക്കുന്നത്, മമ്മൂട്ടി പറഞ്ഞു. നിങ്ങളുടെ ഇഷ്ടത്തിന്‍റെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ കാണേണ്ടതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
പേട്രിയെറ്റിന്‍റെ സംവിധായകൻ മഹേഷ് നാരായണനും പരിപാടിയിൽ പങ്കെടുത്തിരുന്നു. മുപ്പതു വർഷമായി സിനിമയിൽ വന്ന തനിക്ക് മുപ്പതു വയസ്സായെന്ന മമ്മൂട്ടിയുടെ കമന്‍റ് ആളുകളിൽ ചിരി പടർത്തി. സ്പൈ ആക്ഷൻ ത്രില്ലറായ പേട്രിയറ്റ് റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ കേരളത്തില്‍ നിന്ന് മാത്രം 9.80 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 29.37 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 11.37 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 18 കോടി രൂപയാണ് ചിത്രം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.