മമ്മൂട്ടി പങ്കുവെച്ച ചിത്രം

'പ്രിയപ്പെട്ട ലാലിന്...'; മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി

ഈ വർഷവും മുടങ്ങാതെ മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം 'പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ' എന്ന് മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലും മോഹന്‍ലാലിന് ആശംസനേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകൾ ഉണ്ട്.

40 വർഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായ മോഹൻലാലിന്‍റെ 65ാം പിറന്നാളാണ് ഇന്ന്. ഏറ്റവും പുതിയ ചിത്രങ്ങളായ 'എമ്പുരാൻ', 'തുടരും' എന്നിവ മികച്ച വിജയം നേടിയ വർഷമായതിനാൽ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. തിയറ്ററിൽ വൻ വിജയം എമ്പുരാൻ ആദ്യ ദിനത്തിൽ 67 കോടിയിലധികം കല‍ക്ഷൻ നേടി. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'തുടരും' 200 കോടി കടന്ന് തിയറ്ററുകളിൽ മുന്നേറുകയാണ്.

1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ചലച്ചിത്രമേഖലയിലേക്ക് കാലെടുത്തുവച്ചത്. 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് മോഹൻലാലിന്‍റെ കരിയറിൽ വഴിത്തിരിവായത്. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. 

Tags:    
News Summary - Mammootty wishes Mohanlal on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.