'മാതൃരാജ്യത്തിന് നന്ദി.... കുറിപ്പുമായി മമ്മൂട്ടി

മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്ക് ഇരട്ടി സന്തോഷമുള്ള ദിവസമായിരുന്നു ഇന്നലെ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്നതിന് തൊട്ടുമുമ്പാണ് പത്മഭൂഷൻ ലഭിച്ച വിവരം എത്തുന്നത്. ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. എന്തുകൊണ്ട് മമ്മൂട്ടിക്ക് പത്മഭൂഷൻ ലഭിക്കുന്നില്ല എന്ന ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. 1998ൽ താരത്തിന് പത്മശ്രീ ലഭിച്ചിരുന്നു.

ഇപ്പോഴിതാ, പത്മഭൂഷൻ നൽകി ആദരിച്ച രാജ്യത്തിനും സർക്കാറിനും നന്ദി പറഞ്ഞിരിക്കുകയാണ് താരം. 'മാതൃരാജ്യത്തിനു നന്ദി.... ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ' -എന്ന കുറിപ്പാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേസമയം, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കും. കൂടാതെ സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും സംഘ്പരിവാർ സൈദ്ധാന്തികനായ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകും. ന​ട​ൻ ധ​ർ​മേ​ന്ദ്ര​ക്കും (മ​ര​ണാ​ന​ന്ത​രം) പ്ര​മു​ഖ വ​യ​ലി​നി​സ്റ്റ് എ​ൻ. രാ​ജ​ത്തി​നും പ​ത്മ​വി​ഭൂ​ഷ​ൺ പ്രഖ്യാപിച്ചു.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​​ടേ​ശ​നും പ​ത്മ​ ഭൂ​ഷ​ൺ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​യി. മു​ൻ ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഷി​ബു സോ​റ​ൻ (മ​ര​ണാ​ന​ന്ത​രം), ഗാ​യി​ക അ​ൽ​ക യാ​ഗ്നി​ക്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റു​മാ​യ ഭ​ഗ​ത് സി​ങ് കോ​ശി​യാ​രി, ഡോ. ​ക​ല്ലി​പ്പ​ട്ടി രാ​മ​സ്വാ​മി പ​ള​നി സ്വാ​മി, ഡോ.​നോ​രി ദ​ത്ത​ത്രേ​യു​ദു, പ​ര​സ്യ രം​ഗ​ത്തെ കു​ല​പ​തി പി​യു​ഷ് പാ​ണ്ഡെ (മ​ര​ണാ​ന​ന്ത​രം), എ​സ്.​കെ.​എം മൈ​ലാ​ന​ന്ദ​ൻ, ശ​താ​വ​ദാ​നി ആ​ർ.​ഗ​ണേ​ഷ്, ഉ​ദ​യ് കൊ​ടാ​ക്, വി.​കെ.​മ​ൽ​ഹോ​ത്ര (മ​ര​ണാ​ന​ന്ത​രം), വി​ജ​യ് അ​മൃ​ത​രാ​ജ് എ​ന്നി​വ​ർ​ക്കും പ​ത്മ​ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും.

ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ, ശാ​സ്ത്ര​ജ്ഞ​ൻ എ.​ഇ. മു​ത്തു​നാ​യ​കം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി കൊ​ല്ല​ക്ക​യി​ൽ ദേ​വ​കി​യ​മ്മ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ 113പേ​ർ​ക്ക് പ​ത്മ​ശ്രീ സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്കും പ​ത്മ​ശ്രീ​യു​ണ്ട്. അ​ഞ്ച് പ​ത്മ​ ഭൂ​ഷ​ണും 13 പ​ത്മ​ വി​ഭൂ​ഷ​ണും ഉ​ൾ​പ്പെ​ടെ 131 പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 

Tags:    
News Summary - mammootty facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.