മമ്മൂട്ടി, മോഹൻലാൽ
പാക് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പ്രശംസിച്ച് മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിയും മോഹൻലാലും. യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മമ്മൂട്ടി സിന്ദൂർ ഓപറേഷനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാലും കുറിച്ചു. ഒപ്പം ഓപറേഷൻ സിന്ദൂർ എന്നെഴുതിയ ചിത്രം മോഹൻലാൽ കവർഫോട്ടോ ആക്കിയിട്ടുമുണ്ട്.
സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച അതേ ചിത്രമാണ് മോഹൻലാൽ കവർഫോട്ടോ ആക്കിയത്.''കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് നമ്മള്‍ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ നിര്‍ഭയരും മുമ്പത്തേക്കാള്‍ ശക്തരുമായി നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇന്ത്യന്‍ കര-വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നു. നിങ്ങളുടെ ധൈര്യം നമ്മുടെ അഭിമാനം വര്‍ധിപ്പിക്കുന്നു''- ജയ്ഹിന്ദ് -എന്നാണ് മോഹൻലാൽ കുറിച്ചു.
നമ്മുടെ യഥാര്‍ഥ നായകരെ സല്യൂട്ട് ചെയ്യുന്നു. രാജ്യംവിളിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കുന്നുവെന്ന് 'ഓപറേഷന്‍ സിന്ദൂര്‍' വീണ്ടും തെളിയിച്ചു. ജീവനുകള്‍ സംരക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങള്‍ രാജ്യത്തിന് അഭിമാനം, ജയ്ഹിന്ദ്'-എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.