'65കാരന് 30കാരി കാമുകി, പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്'; പ്രതികരണവുമായി മാളവിക മോഹനൻ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ ആദ്യമായി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. 33 വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും മോഹൻലാലിന്റെ പ്രണയിനിയായി അഭിനയിച്ചതിന് നടിക്കെതിരെ വിമർശനവുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. മോഹൻലാലിന് 64 വയസും മാളവികക്ക് 31 വയസുമാണ് പ്രായം. മാർച്ച് 18 ന് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ സമയത്ത് മോഹൻലാലിനോടൊപ്പമുള്ള ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്‍റിട്ടത്. പ്രതികരിച്ച് മാളവിക മോഹനൻ എത്തിയിട്ടുണ്ട്.

'65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്' എന്നായിരുന്നു കമന്‍റ്. 'കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ'- മാളവിക പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഹാസ്യത്തിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നൈറ്റ് ഷിഫ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന്‍റെ തിരക്കഥ. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.

Tags:    
News Summary - Malavika Mohanan SLAMS Troll Who Criticised Her For Romancing Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.