പൃഥ്വിരാജ് ചിത്രത്തെ പ്രശംസിച്ച് പാക് നടി! മലയാള സിനിമ ഉറപ്പായും കണ്ടിരിക്കണം; മികച്ച പ്രമേയം, സംവിധാനം...

 മല‍യാള സിനിമയെ പ്രശംസിച്ച് പാകിസ്താൻ താരം മാഹിറ  ഖാൻ. മല‍യാള സിനിമ തീർച്ചയായും കാണണമെന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ചിത്രങ്ങൾ ഒരുക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2023 ൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്.

'മലയാളം സിനിമ എല്ലാവരും കാണണം. ഞാൻ തെലുങ്ക്, തമിഴ് സിനിമകളെക്കുറിച്ചല്ല പറയുന്നത്. എന്നാൽ ഉറപ്പായും മലയാള സിനിമ എല്ലാവരും കണ്ടിരിക്കണം. അവരുടെ പ്രമേയവും സംവിധാനവും ലൈറ്റിങ്ങും നമ്മളെ അത്ഭുതപ്പെടുത്തും. ചിലപ്പോൾ ഞാൻ ഈ പറയുന്നത് തെറ്റായിരിക്കും മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്- മഹിറ അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് ചിത്രം ജന ഗണ മനയെ കുറിച്ചും നടി വാചാലയായി. ആ ചിത്രം എന്നെ വല്ലാതെ ആകർഷിച്ചു. ഒരിക്കൽ പൃഥ്വിരാജിനെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഷാറൂഖ് ഖാന്റെ റൈസ് എന്ന ചിത്രത്തിലൂടെയാണ് മാഹിറ ബോളിവുഡിൽ ചുവടുവെക്കുന്നത്. 2011ആണ് സിനിമ പ്രവേശനം.

Tags:    
News Summary - Mahira Khan praises Malayalam cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.