ഇന്ത്യക്കാരുടെയെല്ലാം ഭാവനക്ക് വലിയ കാൻവാസ് നൽകിയ മഹാഭാരതം സിനിമയാക്കുമ്പോൾ ആമിർ ഖാന്റെ ചിന്തയും മറ്റൊന്നല്ല. വളരെ വലിയ കാൻവാസിൽ ഒരു മഹാ തിയറ്ററിക്കൽ അനുഭവംതന്നെയാണ് തന്റെ സ്വപ്നമെന്ന്, തൊട്ടതെല്ലാം പൊന്നാക്കിയ നടനും സംവിധായകനും നിർമാതാവുമെല്ലാമായ ആമിർ വ്യക്തമാക്കുന്നു. തന്റെതന്നെ ബാനറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പ്രവർത്തനം ഈ വർഷംതന്നെ ആരംഭിക്കുമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
ലോർഡ് ഓഫ് ദ റിങ്സ് ഫ്രാഞ്ചൈസിപോലെ വിവിധ ഭാഗങ്ങളായാണ് ഒരുക്കുകയെന്നും അദ്ദേഹം പറയുന്നു. എഴുത്തുപണികൾക്കുതന്നെ വർഷങ്ങളെടുക്കും. ചിത്രത്തിൽ താൻ അഭിനയിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഓരോ കഥാപാത്രത്തിനും യോജിച്ച അഭിനേതാക്കളെ ടീം തന്നെ തെരഞ്ഞെടുക്കും.
‘‘മഹാഭാരതം ഒറ്റ ചിത്രമായി പറഞ്ഞു തീർക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല. നിരവധി സിനിമകളായിരിക്കുമത്. വലിയ സ്കെയിൽതന്നെയാണ് ലക്ഷ്യം. വളരെ നേരത്തേയായിപ്പോകുമെങ്കിലും ഞാൻ പറയുകയാണ്, ഒന്നിലേറെ സംവിധായകരും വേണ്ടിവരും.’’ -ആമിർ വിശദീകരിക്കുന്നു.
2022ൽ തിയറ്ററുകളിലെത്തിയ, ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗംപിന്റെ റീമേക്കായ ‘ലാൽ സിങ് ഛദ്ദ’ പരാജയപ്പെട്ടതിനു ശേഷം ബ്രേക്ക് എടുത്ത ആമിർ ഇപ്പോൾ ‘സിതാരെ സമീൻ പർ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അദ്ദേഹത്തിന്റെ തന്നെ ഹിറ്റ് ചിത്രം ‘താരെ സമീൻപറിന്റെ രണ്ടാംഭാഗമാണിത്. ജൂൺ 20ന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.