Posted On
date_range Updated On
date_range എെൻറ കല്യാണം ഇങ്ങനെയല്ല; രജിത് കുമാറുമായുളള വിവാഹ വാർത്ത തള്ളി കൃഷ്ണപ്രഭ
ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥിയും അധ്യാപകനുമായ രജിത് കുമാറും സിനിമ സീരിയൽ താരം കൃഷ്ണ പ്രഭവും വിവാഹിതരായന്നെ തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജം.
കൃഷ്ണ പ്രഭ തന്നെയാണ് വാർത്ത തള്ളി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇരുവരും വധുവരൻമാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം വൈറലായത്.
ഏഷ്യാനെറ്റ് ചാനലിൽ പുതിയതായി സംപ്രേക്ഷണം ആരംഭിക്കുന്ന ഹാസ്യ പരമ്പരയിലെ ചിത്രങ്ങളാണ് വിവാഹ ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്നതെന്ന് താരം വിശദീകരിച്ചു. രാവിലെ മുതൽ ഫോൺ താഴെവെക്കാൻ സമയം ലഭിക്കാത്തതിനെത്തുടർന്നാണ് ഇത്തരമൊരു വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് കൃഷ്ണപ്രഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.