കരിഷ്മ കപൂറിന്‍റെ മുൻ ഭർത്താവും പോളോ താരവുമായ സഞ്ജയ് കപൂർ അന്തരിച്ചു

പ്രമുഖ പോളോ താരവും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 53 വയസ്സായിരുന്നു. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. ലണ്ടനിൽ വെച്ചായിരുന്നു സംഭവം. ഓട്ടോ കമ്പോണന്റ്സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

'ഞങ്ങളുടെ ബഹുമാന്യനായ ചെയർമാനും നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറുമായ സഞ്ജയ് കപൂർ 2025 ജൂൺ 12ന് യു.കെയിൽ അന്തരിച്ചു' എന്ന് സോന ബി.എൽ.ഡബ്ല്യു പ്രിസിഷൻ ഫോർജിങ്സ് ലിമിറ്റഡ് അറിയിച്ചു. കപൂർ ദീർഘവീക്ഷണവും കാരുണ്യവും ഉള്ള വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് സോന കോംസ്റ്റാറിന്റെ വിജയത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും മികവിനോടുള്ള സമർപ്പണവും ശാശ്വതമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുവെന്ന് സ്ഥാപനം വ്യക്തമാക്കി. പ്രവർത്തനങ്ങളും സാധ്യതകളും മാറ്റമില്ലാതെ തുടരുമെന്ന് ഉപഭോക്താക്കൾ, ബിസിനസ് പങ്കാളികൾ, ജീവനക്കാർ, ഓഹരി ഉടമകൾ എന്നിവർക്ക് ഉറപ്പ് നൽകുന്നതായും സ്ഥാപനം പറഞ്ഞു.

എയർ ഇന്ത്യ ദുരന്തത്തെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം എക്‌സിൽ പോസ്റ്റ് പങ്കിട്ടിരുന്നു. 'അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ളത് ഭയാനകമായ വാർത്തയാണ്. എന്റെ ചിന്തകളും പ്രാർഥനകളും ദുരന്തം ബാധിച്ച എല്ലാ കുടുംബങ്ങൾക്കുമൊപ്പമാണ്. ഈ ദുഷ്‌കരമായ സമയത്തെ നേരിടാനുള്ള ശക്തി അവർ കണ്ടെത്തട്ടെ' -എന്നായിരുന്നു പോസ്റ്റ്.

Tags:    
News Summary - Karisma Kapoor’s ex-husband Sunjay Kapur dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.