നടി സ്നേഹ ബാബു വിവാഹിതയായി

  രിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ വെബ് സീരീസായ സാമർത്ഥ്യ ശാസ്ത്രത്തിലെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് താരങ്ങൾ പങ്കുവെച്ചത്.

സ്നേഹക്കും അഖിലിനും ആശംസയുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുണ്ട്. കരിക്ക് താരങ്ങളായ അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

സാമർത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ സീരീസിൽ സ്നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്നാണ് കരിക്ക് ടീമിന്റെ ഭാഗമാകുന്നത്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയായിരുന്നു തുടക്കം. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.


Tags:    
News Summary - Karikku Actress Sneha Babu and Akhil Xavier Got Married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.