Posted On
date_range Updated On
date_range തൈമൂറിന് കൂട്ടായി കുഞ്ഞനിയൻ; താരദമ്പതികൾക്ക് ആശംസകളുമായി ബോളിവുഡ്
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. മുംബൈയിലെ ബ്രിഡ്ജ് കാൻഡി ആശുപത്രിയിൽ വെച്ചാണ് കരീന ആൺകുഞ്ഞിന് ജന്മം നൽകിയത്. താരദമ്പതികൾക്ക് ആശംസവുമായി നിരവധിപേരെത്തി.
മുത്തമകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന വിവരം കഴിഞ്ഞ ആഗസ്റ്റിലാണ് താരദമ്പതികൾ പുറത്തുവിട്ടത്. താരകുടുംബം അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2012ലായിരുന്നു ഇരുവരുടെയും വിവാഹം. 2016ലാണ് തൈമൂറിന്‍റെ ജനനം.
നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.