വിഷ്ണു മഞ്ചുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. കിരാത എന്ന കഥാപാത്രത്തെയാണ് നടൻ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് വിഷ്ണു മഞ്ജു.ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിതാവും ചിത്രത്തിന്റെ നിർമാതാവുമായ മോഹൻ ബാബുവിന്റെ അടുത്ത സുഹൃത്താണ് മോഹൻലാൽ എന്നും ഇവരുടെ സൗഹൃദമാണ് നടനെ സിനിമയിലേക്ക് എത്തിച്ചതെന്നും വിഷ്ണു മഞ്ചു പറഞ്ഞു. കൂടാതെ പ്രഭാസ് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പറഞ്ഞു.
'രുദ്ര, കിരാത എന്നീ കഥാപാത്രങ്ങളെയാണ് മോഹൻലാലും പ്രഭാസും അവതരിപ്പിക്കുന്നത്. രണ്ടുപേരും ബിഗ് സ്റ്റാറുകളാണ്. ഈ സിനിമ ചെയ്യേണ്ട കാര്യം അവർക്കില്ല. എപ്പോൾ വേണമെങ്കിലുംഅവർ ഷൂട്ടിങ്ങിന് തയാറായിരുന്നു.എന്റെ അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് അവർ സിനിമ ചെയ്തത്.വാസ്തവത്തിൽ, അവർ രണ്ടുപേരും ഒരു പൈസ പോലും വാങ്ങിയിട്ടില്ല.
ലാല്‍ സാറിന്റെ കോസ്റ്റ്യൂം ഞങ്ങള്‍ സ്‌കെച്ച് ചെയ്ത് അയച്ചു കൊടുത്തു.അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോള്‍ എപ്പോഴാണ് ഞാന്‍ അവിടെ വരേണ്ടതെന്ന് ചോദിച്ചു.എന്റെ ടിക്കറ്റ് ഞാന്‍ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു'; വിഷ്ണു മഞ്ചു പറഞ്ഞു.
2025 ഏപ്രില്‍ 25ന് ആണ് കണ്ണപ്പ റിലീസ് ചെയ്യുന്നത്.മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലാണ് ചിത്രം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.