മഞ്ഞപ്പടയുടെ സ്വന്തം കലൂർ സ്റ്റേഡിയത്തിൽ കല്യാണിയുടെ ലൈവ് കമന്ററി; ആഘോഷമാക്കി ആരാധകർ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- ഒഡീഷാ എഫ് സി മത്സരം കാണാനെത്തിയ കല്യാണി പ്രിയദർശനും ശേഷം മൈക്കിൽ ഫാത്തിമ ടീമിനും ഗംഭീര വരവേൽപ്പ് നൽകി ആരാധകർ. മഞ്ഞപ്പടയുടെ കോട്ടയിലെത്തിയ കല്യാണി കാണികളെ അഭിവാദ്യം ചെയ്യുകയും കൂടാതെ  ലൈവായി അന്നൗൺസ്‌മെന്റ് നടത്തുകയും ചെയ്തു. "ചങ്കും കരളും പറിച്ചെടുത്താലും ചങ്ങൂറ്റം കടപുഴക്കാൻ കഴിയില്ലെടാ എന്ന വെല്ലുവിളികളുമായി ബ്ലാസ്റ്റേഴ്‌സ് കൊന്നു കൊലവിളിക്കാനെത്തുന്നു" കല്യാണിയുടെ അന്നൗൺസ്‌മെന്റ് ആവേശത്തോടെ കാണികൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. ശേഷം മൈക്കിൽ ഫാത്തിമയുടെ ടീസർ ഗ്രൗണ്ടിലെ പ്രദർശിപ്പിക്കുകകയും ചെയ്തിരുന്നു.

ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ശേഷം മൈക്കിൽ ഫാത്തിമയുടെ സംവിധായകൻ മനു സി കുമാർ, അഭിനേതാക്കളായ ഫെമിനാ ജോർജ്, ഷഹീൻ സിദ്ദിഖ്, ഡ്രീം ബിഗ് ഫിലിംസ് മേധാവി സുജിത് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നവംബർ മൂന്നിന് തിയറ്ററുകളിലേക്കെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിൽ ഫുട്ബാൾ കമന്റെറ്റർ ആയാണ് കല്യാണി വേഷമിടുന്നത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.

Tags:    
News Summary - Kalyani Priyadarshan And Sesham Mikeil Fathima Team Visited In Kochi Kaloor Stadium In Watch kerala Blasters Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.