Posted On
date_range Updated On
date_range ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നു വന്നയാൾ; മാമുക്കോയയുമായുള്ള സൗഹൃദത്തെക്കുറിച്ച് ജോയ് മാത്യു
കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്ന് നടൻ ജോയ് മാത്യു. മാമുക്കോയയുമായി ദീർഘകാലത്തെ ബന്ധമായിരുന്നുവെന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം എന്ന് പറയാവുന്ന ആളാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
ബഷീറിന്റെ ജീവിത വീക്ഷണവും തമാശയുമൊക്കെ മാമുക്കോയക്കുമുണ്ട്. ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നു വന്നയാളാണ് അദ്ദേഹം. കല്ലായിപ്പുഴയിലെ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു.
എന്നും സാധാരണക്കാർക്കൊപ്പമായിരുന്ന മാമുക്കോയ എന്തുകാര്യത്തിലും മുന്നിൽതന്നെയുണ്ടാകും. അടുപ്പം തോന്നുന്ന വളരെ കുറച്ച് സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്ന് ജോയ് മാത്യു ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.