ഇത് ഡിയോളുമാരുടെ വർഷം! സന്തോഷം പങ്കുവെച്ച് ഇഷ

 2021 രാം കമൽ മുഖർജി സംവിധാനം ചെയ്ത്  ഇഷ ഡിയോൾ നിർമിച്ച ഹ്രസ്വചിത്രമാണ് 'എക് ദുവ'.  ഹ്രസ്വചിത്രത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ഇപ്പോഴിത ആദ്യ നിർമാണ സംരംഭത്തിന് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇഷ. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പെൺഭ്രൂണഹത്യ പ്രമേയമാക്കുന്ന ഏക് ദുവക്ക് ഇത്രവലിയ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ ആദ്യമായി നിർമിച്ച ചിത്രത്തിന്   അംഗീകാരം ലഭിച്ചത് വലിയ നേട്ടമായി കാണുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഒരു വലിയ ലക്ഷ്യത്തിന് വേണ്ടി ഞാൻ നടത്തിയ ഒരു ചെറിയ ശ്രമമായിരുന്നു ഇത്രയും വലിയ തലത്തിൽ അംഗീകരിക്കപ്പെട്ടത്- ഇഷ ഡിയോൾ തുടർന്നു.

2023 ഡിയോളുമാരുടെ വർഷമാണെന്നാണ്  എല്ലാവരും പറയുന്നത്. ദൈവം വലിയവനാണ്. പപ്പയുടെ (ധർമ്മേന്ദ്ര) റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ തുടങ്ങി സണ്ണിയുടെ ചിത്രമായ ഗദർ 2 ന് മികച്ച അഭിപ്രായം കിട്ടി.  ഇപ്പോൾ ദേശീയ പുരസ്കാരത്തിൽ ഏക് ദുവക്ക് പ്രത്യേക പരാമർശം ലഭിച്ചു.  ഇത് ഞങ്ങളുടെ ആരാധകരുടെ സ്നേഹവും പ്രാർഥനയുമാണെന്ന് ഞാൻ കരുതുന്നു. ഇത് ഞങ്ങൾക്ക്  പിന്തുണയും പ്രചോദനവുമാണ്.

സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സന്തോഷത്തോടെ ശ്രമിക്കും. നിങ്ങളുടെ അഭിനന്ദനവും പിന്തുണ‍യും അതിശയകരമായി തോന്നുന്നു'- ഇഷ പറഞ്ഞു.

പെൺഭ്രൂണഹത്യ പ്രമേയമാക്കുന്ന ഹ്രസ്വ ചിത്രത്തിൽ ഇഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Tags:    
News Summary - It's the year of the Deols: Esha Deol Shares Her Family Happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.