‘മോശം പടങ്ങൾ അഭിനയിക്കുമ്പോൾ പെട്ടെന്ന് റിട്ടയർ ആയാൽ കൊള്ളാമെന്ന് തോന്നും; അപ്പോഴൊക്കെ അഭിനയം നിർത്തരുതെന്ന് സുഹൃത്തുക്കൾ പറയും’ -കമൽഹാസൻ

ഏറെ ആരാധകരുള്ള താരമാണ് കമൽഹാസൻ. അടുത്തിടെ ഇറങ്ങിയ ചില ചിത്രങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തന്‍റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. സിനിമകൾ പരാജയപ്പെടുമ്പോൾ പെട്ടെന്ന് റിട്ടയർ ചെയ്താൽ മതിയെന്ന് തോന്നും. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോഴത്തെ യുവാക്കൾക്ക് പുതിയ കോമ്പിനേഷൻ ആയിരിക്കില്ലേ ഇഷ്ടം എന്ന ചോദ്യത്തിന് പുതിയത് വേണം. മോശം പടങ്ങൾ അഭിനയിക്കുമ്പോൾ പെട്ടെന്ന് റിട്ടയർ ആയാൽ കൊള്ളാമെന്ന് തോന്നും. ഇത് മതി, ഇതോട് കൂടി നിർത്താമെന്ന് തോന്നും. അപ്പോൾ സുഹൃത്തുക്കൾ പറയും. ഇതുകൊണ്ട് അഭിനയം നിർത്തരുത്. ഒരു നല്ല സിനിമ ചെയ്തിട്ട് നിർത്ത്. ഞാൻ അത്തരമൊരു സിനിമയുടെ പിന്നാലെയാണ് ഇപ്പോഴും’ എന്നായിരുന്നു കമല്‍ഹാസന്‍റെ മറുപടി.

കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് നടി അപര്‍ണ സെന്നിനോടുള്ള പ്രണയം കാരണമാണെന്ന് മകള്‍ ശ്രുതി ഹാസന്‍ പറഞ്ഞത് നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ ശ്രുതിയുടെ വാക്കുകള്‍ സമ്മതിക്കുകയാണ് കമല്‍ഹാസന്‍. ‘അപര്‍ണ സെന്നിനോടുള്ള പ്രണയത്താലാണ് ബംഗാളി ഭാഷ പഠിച്ചത് എന്ന് കമലഹാസന്‍ സമ്മതിച്ചു. എന്നാല്‍ പ്രണയിക്കാന്‍ ഭാഷ പഠിക്കേണ്ടതില്ലെന്നും അപര്‍ണ വളരെ നല്ല കലാകാരി ആണെന്നും, അവരോട് എന്നും പ്രണയമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. അത് അവരുടെ സൗന്ദര്യം കണ്ടല്ല, അവരുടെ ബുദ്ധിയോടും കലയോടുമാണെന്നുമാണ്’ കമല്‍ പറഞ്ഞത്

കേരളം എന്ന് മഞ്ജു വാര്യരെ ശ്രദ്ധിച്ച് തുടങ്ങിയോ അന്ന് താനും അവരെ ശ്രദ്ധിച്ച് തുടങ്ങിയെന്ന് കമല്‍ഹാസന്‍. കേരളം ശ്രദ്ധിക്കുന്നതെല്ലാം താനും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർത്തൂസിന്‍റെ വേദിയിൽ കമല്‍ഹാസനൊപ്പം മഞ്ജു വാര്യരും ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സെക്ഷനിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ എപ്പോഴും കേരളത്തിന്റെ ഒരു പ്രേക്ഷകനാണ്. അങ്ങനെ കണ്ടതാണ് മഞ്ജുവിനെയും. ‘ഇതാരാണ്’ എന്ന് ചോദിക്കുന്നതാണ് ഒരു കലാകരനെ കുറിച്ച് കേള്‍ക്കാവുന്ന ഏറ്റവും മികച്ച ചോദ്യം. മലയാളികള്‍ മഞ്ജുവിനെ ശ്രദ്ധിച്ച് തുടങ്ങിയത് മുതല്‍ ഞാനും മഞ്ജുവിനെ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജുവിന് തമിഴ് വായിക്കാനും എഴുതാനും അറിയാം. പക്ഷേ എനിക്ക് മലയാളം വായിക്കാനറിയില്ല,’ കമല്‍ഹാസന്‍ പറയുന്നു.

Tags:    
News Summary - I feel like retiring quickly while doing bad films Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.