Posted On
date_range Updated On
date_range സൂര്യയുടെ ഓഫിസിന് വ്യാജ ബോംബ് ഭീഷണി
ചെന്നൈ: തമിഴ് സിനിമ താരം സൂര്യയുടെ ഓഫിസിന് വ്യാജ ബോംബ് ഭീഷണി. ആൽവാർ പേട്ടിലെ സൂര്യയുടെ ഓഫിസ് കെട്ടിടത്തിൽ ബോംബ് വെച്ചെന്ന് പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച വൈകിട്ടോടെ സന്ദേശം ലഭിക്കുകയായിരുന്നു.
ആഴ്ചകൾക്ക് മുമ്പ് സൂര്യയുടെ ഓഫിസ് കെട്ടിടം അഡയാറിലേക്ക് മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടൻ ആൽവാർ പേട്ടിലെ സ്റ്റേനിൽനിന്ന് െപാലീസും ബോംബ് സ്ക്വാഡും ഓഫിസിലെത്തി എത്തി പരിശോധന നടത്തി. പിന്നീട് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ഫോൺ വിളിച്ചയാളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. നേരത്തേ രജനീകാന്ത്, വിജയ്, അജിത് എന്നീ താരങ്ങളുടെ വീടുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം വ്യാജവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.