Posted On
date_range Updated On
date_range ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം; പേര് പൊലീസിന്‍റെ പക്കലുണ്ട് -ജി. സുരേഷ് കുമാര്‍
മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വളരെ കൃത്യമായി അറിയാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റും നിർമാതാവുമായ ജി. സുരേഷ് കുമാര്‍. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന്‍റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
'സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ പൊലീസ് പരിശോധനയുണ്ടാകുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. പൊലീസ് പരിശോധനയെ ആരും എതിർക്കേണ്ട കാര്യമില്ല. ലഹരി ഉപയോഗിക്കുന്നവരെ കർശനമായും സിനിമയിൽ നിന്ന് മാറ്റിനിർത്തും'- ജി. സുരേഷ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.