ആദ്യ സിനിമയുടെ ആദ്യ വിഡിയോ; സംവിധായകനിലേക്ക് ചുവടുറപ്പിച്ച് വിജയ്‍യുടെ മകൻ

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. സന്ദീപ് കിഷന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാമറക്ക് പിന്നില്‍ ഗൗരവപൂര്‍വ്വം ക്രൂവിനും അഭിനേതാക്കള്‍ക്കും നിര്‍ദേശം നല്‍കുന്ന ജേസണ്‍ സഞ്‍ജയ്‍യെ വിഡിയോയില്‍ കാണാം. മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് വിഡിയോ നൽകുന്ന സൂചനകൾ. ജേസണ്‍ സഞ്ജയ് 1 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്.

അതേസമയം ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി വരുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥ രചനയില്‍ ബി.എയും ചെയ്തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം.

Full View

Tags:    
News Summary - First video of first movie; Vijay's son steps into directorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.