സംഗീത പരിപാടിയിലെ 'പഹല്‍ഗാം' പരാമർശം; കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സോനു നിഗത്തിനെതിരെ കേസ്

സംഗീത പരിപാടിക്കിടെ നടത്തിയ 'പഹല്‍ഗാം' പരാമർശം കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകൻ സോനു നിഗത്തിനെതിരെ കേസ്. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രസിഡന്റ് ധർമരാജ് അനന്തയ്യയാണ് പരാതി നൽകിയത്.

സോനു നിഗം ​​നടത്തിയ പരാമർശങ്ങൾ കന്നഡ സമൂഹത്തിന്റെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി എന്നും കർണാടകയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പരാതി.

കന്നഡ ഗാനം പാടാൻ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. പരിപാടിക്കിടെ കന്നഡയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കര്‍ണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം ​​പറയുന്നുണ്ട്. പക്ഷേ കന്നടയിൽ പാടമമെന്ന ആവശ്യം അദ്ദേഹത്തെ അസ്വസ്ഥനായിരുന്നു.  കന്നഡയിൽ പാടണമെന്ന് ആവശ്യപ്പെട്ടത് പരുഷമായ ഭാഷയിലായിരുന്നു. ആരാധകന്റെ ആക്രമണാത്മക സ്വരം അദ്ദേഹത്തെ അസ്വസ്ഥനാക്കുകയായിരുന്നു.

Tags:    
News Summary - FIR against Sonu Nigam for ‘hurting’ sentiments of Kannadigas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.