കാർത്തിക് ആര്യന്‍

പാക് ഉടമസ്ഥതയിലെ റെസ്റ്റോറന്‍റിലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം; പരിപാടിയുമായി ബന്ധമില്ലെന്ന് കാർത്തിക് ആര്യന്‍

പാകിസ്താന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന 'ആസാദി ഉത്സവ് -ദി ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ' എന്ന പരിപാടിയിൽ നടൻ കാർത്തിക് ആര്യൻ പങ്കെടുക്കുന്നുവെന്ന അവകാശവാദങ്ങൾ അദ്ദേഹത്തിന്റെ ടീം നിഷേധിച്ചു. കാർത്തിക് ആര്യൻ ഈ പരിപാടിയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ടീം അറിയിച്ചു.

'ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഞങ്ങൾ സംഘാടകരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ പേരും ചിത്രവും ഉൾക്കൊള്ളുന്ന എല്ലാ പ്രൊമോഷണൽ മെറ്റീരിയലുകളും നീക്കം ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തു' -എന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കയിലെ ഹൂസ്റ്റണിൽ ഷൗക്കത്ത് മറേഡിയ നേതൃത്വം നൽകുന്ന പാകിസ്താൻ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ആഗാസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. പാകിസ്താൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി പാകിസ്താൻ ഗായകൻ ആതിഫ് അസ്ലം അവതരിപ്പിക്കുന്ന ജാഷ്ൻ-ഇ-ആസാദി എന്ന പരിപാടിയിലും റെസ്റ്റോറന്റ് പങ്കാളിയാണ്.

വിഷയത്തിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ് കാർത്തിക് ആര്യന് കത്ത് അയച്ചിട്ടുണ്ട്. അംഗങ്ങളുടെ അന്തസ്സ്, അവകാശങ്ങൾ, ദേശീയ താൽപ്പര്യം എന്നിവയുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പരമാധികാരവും വികാരങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി സംഘടന നിലകൊള്ളുന്നുവെന്ന് അറിയിച്ചു.

2025 ആഗസ്റ്റ് 15ന് യു.എസിൽ നടക്കുന്ന ആസാദി ഉത്സവ് -ദി ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ എന്ന പരിപാടിയിൽ നിങ്ങളുടെ പങ്കാളിത്തം ആഴത്തിലുള്ള ആശങ്കയോടും ഉത്തരവാദിത്തത്തോടും കൂടി സംഘടന ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് കത്തിൽ പറയുന്നു.

Tags:    
News Summary - Film body warns Kartik Aaryan over event by Pakistani restaurant, actor denies link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.