ദിലീപ് എവിടെ...? ഷാറൂഖിന്‍റെ പുതിയ പരസ്യത്തിൽ ഫറാ ഖാന്‍റെ പാചകക്കാരനെ തിരഞ്ഞ് പ്രേക്ഷകർ

ഫറാ ഖാൻ തന്‍റെ പാചകക്കാരനായ ദിലീപിനെ യൂട്യൂബിലെ വ്ലോഗുകളിൽ ഉൾപ്പെടുത്താൻ തുടങ്ങിയതുമുതൽ അദ്ദേഹം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏകദേശം ഒരു മാസം മുമ്പ്, ഷാരൂഖ് ഖാനുമൊത്തുള്ള ഒരു പരസ്യത്തിൽ ദിലീപ് അഭിനയിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന, ഷാറൂഖിന്‍റെ ഏറ്റവും പുതിയ പരസ്യത്തിൽ ദിലീപ് ഉണ്ടായിരുന്നില്ല. അതോടെ നിരവധി ആരാധകർ ദിലീപിന്റെ അഭാവത്തെ ചോദ്യം ചെയ്തു.

പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് ഫറാ ഖാൻ ആണെങ്കിലും ദിലീപ് എന്തുകൊണ്ടാണ് പരസ്യത്തിന്റെ ഭാഗമാകാതിരുന്നതെന്ന് ചിലർ ചോദിച്ചു. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫറാ ഖാൻ പരസ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാറൂഖിനെക്കുറിച്ച് മികച്ച അഭിപ്രായം പറയുമ്പോഴും മിക്കവരും ദീലിപ് ഉണ്ടാകുമെന്ന് പ്രതിക്ഷിച്ചിരുന്നു എന്നും പറ‍യുന്നുണ്ട്.

ഷാറൂഖിനൊപ്പം ദിലീപ് അഭിനയിച്ചുവെന്ന് ഫറ തന്‍റെ കുക്കിങ് പ്രോഗ്രാമിന്‍റെ ഒരു എപിസോഡിൽ വെളിപ്പെടുത്തിയിരുന്നു. 'സുഹൃത്തുക്കളെ, ദിലീപ് അടുത്തിടെ ഒരു പരസ്യത്തിൽ അഭിനയിച്ചു എന്ന് നിങ്ങളെ അറിയിക്കട്ടെ..., ഞാനായിരുന്നു അതിൽ അഭിനയിക്കേണ്ടത്. പക്ഷേ അവസാന നിമിഷം, അവർ പരസ്യത്തിന് എനിക്ക് പകരം ദിലീപിനെ കൊണ്ടുവരേണ്ടിവരുമെന്ന് പറഞ്ഞു. ആരുടെ കൂടെയാണ് പരസ്യചിത്രം ഷൂട്ട് ചെയ്തതെന്ന് ഊഹിക്കാമോ? ഷാറൂഖ് ഖാനൊപ്പം' -ഫറ ഖാൻ പറഞ്ഞു.

ഷാറൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന് ഗൗരവ് ഖന്ന ദിലീപിനോട് ചോദിച്ചിരുന്നു. 'ഒരിക്കലും ഇല്ലെന്നായിരുന്നു ദിലീപിന്‍റെ മറുപടി. ഇതുവരെ തന്റെ ഫോണിൽ ഒരു ചിത്രം പോലും പകർത്തിയിട്ടില്ല, അങ്ങനെയുള്ള തന്നെയാണ് ഫറ ഖാൻ പരസ്യത്തിൽ അഭിനയിക്കാനായി കൊണ്ടുപോയത് എന്നാണ് ദിലീപ് പറഞ്ഞത്.

Tags:    
News Summary - ‘Where’s Dilip?’: As Farah Khan shares her latest directorial with Shah Rukh Khan, fans want to know where her cook is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.