ഐശ്വര്യ റായി പ്ലാസ്റ്റിക്! കരൺ ഷോയിലെ വിവാദത്തിൽ പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി; 'ഒരുപാട് ശത്രുകളെ നേടി'

സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ ടോക്ക് ഷോയായ കോഫി വിത്ത് കരണിന് ശേഷം ചാറ്റ് ഷോകളിൽ പങ്കെടുക്കാറില്ലെന്ന്  നടൻ ഇമ്രാൻ ഹാഷ്മി. ആരുടേയും ശത്രുത സമ്പാദിക്കാൻ താൽപര്യമില്ലെന്നും എല്ലാവരോടും നല്ല രീതിയിൽ പോകാനാണ് ആഗ്രഹിക്കുന്നതെന്നും കോഫി വിത്ത് കരൺ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചുകൊണ്ട് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''കോഫി വിത്ത് കരൺ' ഷോയിലൂടെ സിനിമ മേഖലയിൽ നിന്ന് നിരവധി ശത്രുക്കളെ സമ്പാദിച്ചു. ഇനിയും ആ ഷോയിൽ പങ്കെടുത്താൽ പഴയതിനേക്കാൾ വലിയ വിവാദങ്ങളുണ്ടാകും. കാരണം ആ ഷോയിലെ ചോദ്യങ്ങൾ അത്തരത്തിലുള്ളതാണ്. സമ്മാനത്തിന് വേണ്ടി ആ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടിയും നൽകും- ഇമ്രാൻ ഹാഷ്മി പറഞ്ഞു.

സിനിമ മേഖലയിലുള്ള ഒരു താരങ്ങളോടും എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നമോ ശത്രുതയോയില്ല. ജയിച്ച് സമ്മാനം നേടുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ. കരൺ ഷോയ്ക്ക് ശേഷം ചാറ്റ് ഷോകളിൽ പോകുന്നത് നിർത്തി. കാരണം ചോദ്യങ്ങൾ എന്റെ കൈകളിൽ നിൽക്കില്ല'- നടൻ കൂട്ടിച്ചേർത്തു.

2014ൽ ഇമ്രാൻ ഹാഷ്മി പങ്കെടുത്ത കോഫി വിത്ത് കരൺ ഷോയാണ് വലിയ വിവാദം സൃഷ്ടിച്ചത്. അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമാണ് നടൻ എത്തിയത്. ഐശ്വര്യ റായ് ബച്ചന്റെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു ചോദ്യം. 'പ്ലാസ്റ്റിക്’ എന്നാണ് ഇമ്രാൻ മറുപടി നൽകിയത്. ശ്രദ്ധ കപൂറിന്റെ ശരീരഘടനയെക്കുറിച്ചുള്ള ചോദ്യത്തിന്, ' എന്തെങ്കിലും കഴിക്കണം' എന്ന് ഉത്തരം നൽകി. സംഭവം വിവാദമായപ്പോൾ ക്ഷമ ചോദിച്ച് നടൻ രംഗത്തെത്തിയിരുന്നു.'എല്ലാവരേയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞാൻ ഐശ്വര്യ റായിയുടെ വലിയ ആരാധകനാണ്. ഹാമ്പർ കിട്ടാൻ വേണ്ടിയാണ് പറഞ്ഞത്'- എന്നായിരുന്നു നടന്റെ പ്രതികരണം.

 ടൈഗര്‍ 3 ആണ് ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. വില്ലൻ വേഷത്തിലാണ് നടൻ എത്തിയത്. സൽമാൻ ഖാൻ  പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ ക്ത്രീന കൈഫാണ്  നായിക. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവംബർ 12 ന്  റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Tags:    
News Summary - Emraan Hashmi Reacts to his controversial comments on Koffee With Karan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.