'നമ്മുടെ എമ്പുരാനെ നോക്കണേ'; പൃഥ്വിരാജിന് പിറന്നാൾ സർപ്രൈസുമായി എമ്പുരാൻ ടീം

 നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി എമ്പുരാൻ ടീം. ലൊക്കേഷനിൽ നിന്നുള്ള വിഡിയോക്കൊപ്പമാണ് തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസ നേർന്നത്. മുരളി ഗോപി, ദീപക് ദേവ്, സുജിത്ത് വാസുദേവ്, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം മോഹൻലാലും പൃഥ്വിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ദീപക് ദേവിന്റെ സംഗീതത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ആശംസയോടെയാണ്   അവസാനിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ജന്മദിനാശംസ നേരുന്നുണ്ട്. ‘നമസ്കാരം അണ്ണാ!’ എന്ന സ്ഥിരം വിളിയോടുകൂടിയാണ് ആരംഭിക്കുന്നത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസകൾ, പിന്നെ നമ്മുടെ എമ്പുരാനെ നോക്കിക്കോണം കേട്ടോ’ എന്നാണ് ആന്റണി പറയുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആഗസ്റ്റ് 15 ന് ഡൽഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ലഡാക്കിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

Full View


Tags:    
News Summary - Empuraan Team special Birthday Wishes To Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.