'രാജകുമാരിക്ക് ജന്മദിനം, വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷികം’; ആശംസകളുമായി ദുല്‍ഖര്‍

കുടുംബാംഗങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ മറക്കാതെ ആശംസകൾ അറിയിക്കുന്ന വ്യക്തിയാണ് നടൻ ദുൽഖർ സൽമാൻ. ദുൽഖറിന്‍റെ മകൾ മറിയത്തിന്‍റെ എട്ടാം ജന്മദിനമായിരുന്നു മേയ് അഞ്ചിന്. സമൂഹമാധ്യമത്തിൽ മറിയത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു ദുൽഖർ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട് 'ഞങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകള്‍! എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു മറിയം' എന്നാണ് ദുൽഖർ കുറിച്ചത്. ഭാര്യ അമാലിനും മറിയത്തിനും ഒപ്പം നിൽക്കുന്ന ചിത്രവും നടൻ പോസ്റ്റ് ചെയ്തു.

മേയ് ആറിന് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹ വാർഷികമായിരുന്നു. ഇവരുടെ 46-ാം വിവാഹവാർഷികമാണ്. 1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്‌. ‘വാപ്പച്ചിക്കും ഉമ്മച്ചിക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’ എന്നാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം, മേയ് നാലിന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഉമ്മ സുൽഫത്തിന് താരം പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. 'ചക്കര ഉമ്മ....പിറന്നാൾ ആശംസകൾ' എന്നതായിരുന്നു പോസ്റ്റ്. സുൽഫത്തിന്‍റെ കൂടെയുള്ള ചിത്രവും പങ്കുവെച്ചു. മനോജ് കെ. ജയൻ, കല്യാണി പ്രിയദർശൻ, സൗബിൻ, രമേശ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരും ദുൽഖറിന്‍റെ പോസ്റ്റിൽ ആശംസ അറിയിച്ചിരുന്നു

Tags:    
News Summary - dulquer salman wishes daughter maryam on her birthday, mammootty and sulfath on wedding anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.