Posted On
date_range Updated On
date_range 'നടിമാർക്ക് വ്യാജ ഫോൺ വിളികൾ'; പൊലീസിൽ പരാതി നൽകി അൽഫോൺസ് പുത്രൻ
കൊച്ചി: നടിമാർക്കും മറ്റു സ്ത്രീകൾക്കും തെൻറ പേരിൽ വ്യാജ ഫോൺ വിളികൾ ചെല്ലുന്നതിനെതിരെ പൊലീസിൽ പരാതി നൽകി സംവിധായകൻ അൽഫോൺസ് പുത്രൻ. അൽഫോൺസ് പുത്രൻ തന്നെ ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
നടിമാർക്കും മറ്റു സ്ത്രീകൾക്കും 9746066514, 9766876651 എന്നീ നമ്പറുകളിൽ അൽഫോൺസ് പുത്രനാണെന്ന് പരിചയപ്പെടുത്തി ഫോൺ കോളുകൾ ലഭിക്കുകയായിരുന്നു.
അൽഫോൺസ് തന്നെ ഈ നമ്പറുകളിലേക്ക് വിളിച്ചു. എന്നാൽ ഫോൺ എടുത്ത വ്യക്തി താൻ അൽഫോൺസ് പുത്രനാണെന്ന് അവകാശപ്പെടുകയായിരുന്നു.
ഈ നമ്പറുകളിൽ നിന്ന് കോളുകൾ ലഭിക്കുകയാണെങ്കിൽ വഞ്ചിതരാകരുതെന്നും വ്യക്തിഗത വിവരങ്ങളോ വിഡിയോകളോ കൈമാറരുതെന്നും തട്ടിപ്പാണെന്നും അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.