ഇന്ത്യൻ സിനിമയിൽ ഏറെ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. 2018ലായിരുന്നു ദീപികയുടെയും രൺവീർ സിങ്ങിന്റെയും വിവാഹം, 2024ൽ ഇരുവരും ആദ്യ കുഞ്ഞിനെ വരവേറ്റു. ദുആ എന്നാണ് കുഞ്ഞിന്റെ പേര്. അടുത്തിടെ നടന്ന അഭിമുഖത്തിൽ, മാതൃത്വത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ദീപിക തുറന്നുപറയുകയും രൺവീർ എങ്ങനെയാണ് നെടുംതൂണായി വർത്തിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു കുട്ടി എപ്പോൾ ജനിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം രൺവീർ തനിക്ക് നൽകിയിരുന്നുവെന്നും ദീപിക വെളിപ്പെടുത്തി. അദ്ദേഹം എന്നോട് പറഞ്ഞത്, ‘ഇത് നിന്‍റെ ശരീരമാണ്. അതെ, ഇതൊരുമിച്ചുള്ള തീരുമാനമാണ്, പക്ഷേ ഒടുവിൽ നിന്‍റെ ശരീരമാണ് അതിലൂടെ കടന്നുപോകുന്നത്. അതുകൊണ്ട് നീ എപ്പോഴാണോ തയ്യാറാകുന്നത്, അതാണ് ശരിയായ സമയം’ദീപിക ഓർമിച്ചു.
മകൾക്ക് ദുആ എന്ന പേര് നൽകിയതിന്‍റെ കാരണവും ദീപിക വെളിപ്പെടുത്തി. ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം, കുഞ്ഞിനെ ആദ്യമായി കൈകളിൽ എടുക്കുക, അവൾ കടന്നുവരുന്ന ഈ പുതിയ ലോകം കാണാൻ അവളെ അനുവദിക്കുക, അവളുടെ വ്യക്തിത്വം പതിയെ വികസിക്കാൻ അനുവദിക്കുക എന്നതായിരുന്നു. കവിതയും സംഗീതവും ഇഷ്ടമുള്ളതിനാൽ പ്രാർത്ഥനക്ക് അറബിയിൽ പറയുന്ന ദുആ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അവൾ ഞങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത് എന്നതിന്‍റെ മനോഹരമായ സംഗ്രഹമായി ആ പേര് തോന്നി ദീപിക കൂട്ടിച്ചേർത്തു.
അമ്മയായതിനുശേഷം ദീപികയുടെ ജീവിതം പൂർണമായും ദുആയെ ചുറ്റിപ്പറ്റിയാണെന്ന് രൺവീർ പറയുന്നു. മറ്റെല്ലാം രണ്ടാം സ്ഥാനത്താണ്. ചിലപ്പോൾ സ്വന്തം ആരോഗ്യം പോലും. എന്നാലും ഇത് ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ദീപികയുടെ പതിപ്പാണ്. അവൾ യഥാർത്ഥത്തിൽ അതിൽ ജീവിക്കുന്നു. ഒരു അമ്മയെന്ന നിലയിൽ, അവൾ പൂർണ്ണമായും ഇടപഴകുന്നു. അവൾ അതിലേക്ക് വളരുകയാണ്. രൺവീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.