'ചാരു വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരും'; വിവാഹമോചനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സുസ്മിത സെന്നിന്റെ സഹോദരൻ

 2019 ജൂണിലായിരുന്നു സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെന്നും നടി ചാരു അസോപയും വിവാഹിതരായത്. തുടക്കം മുതലെ ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. 2021 നവംബറിൽ ഇവർക്ക് മകൾ ജനിച്ചു. കുഞ്ഞ് ജനിച്ചതോടെ ബന്ധം കൂടുതൽ വഷളായി. തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രശ്നം പരിഹരിച്ച് വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഇവരുടെ ദാമ്പത്യം അധികം നീണ്ടുപോയില്ല. ഇപ്പോഴിതാ  നിയമപരമായി വേർപിരിഞ്ഞിരിക്കുകയാണ്.

വിവാഹബന്ധം വേർപിരിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോൾ,  ചാരു  ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ്  രാജീവ് സെൻ. എപ്പോഴെങ്കിലും ചാരുവുമായി ഒന്നിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  ഇനി ചാരുവിന്റേയും മകളുടേയും ക്ഷേമത്തിനാണ് കൂടുതൽ പ്രധാന്യം നൽകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

'ചാരുവുമായുള്ള സൗഹൃദം ഒരിക്കലും അവസാനിക്കില്ല. ഇനി ഞങ്ങൾ ഏറെ പ്രാധാന്യം നൽകുന്നത് മകൾക്കാണ്. ഒരു അച്ഛനെന്ന നിലയിൽ മകളോടൊപ്പം സമയം ചെലവഴിക്കാനും അവൾക്ക് കൂടുതൽ മുൻഗണന നൽകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. മകളെ പോലെ, ചാരുവിന്റെ ക്ഷേമവും എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്റെ സ്നേഹവും പിന്തുണയും അവളോടൊപ്പം എന്നും ഉണ്ടാകും. എന്നെങ്കിലും ചാരുവുമായി വീണ്ടും ഒന്നിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- രാജീവ് സെൻ പറഞ്ഞു.

വിവാഹമോചന വാർത്ത ചാരു അസോപയും സ്ഥിരീകരിച്ചിട്ടുണ്ട്. ഞാനും രാജീവും ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടുണ്ട്. ഞങ്ങളുടെ കഴിവിന്റെ പരമാവധി മകൾക്ക് നല്ല അമ്മയും അച്ഛനുമായി തുടരും. സൗഹൃദവും എന്നുമുണ്ടാകും നടി പറഞ്ഞു.

രാജീവ് സെന്നാണ് വിവാഹമോചനത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ചാരു അസോപക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നിയമപരമായി ബന്ധം വേർപിരിഞ്ഞതിനെ കുറിച്ച് അറിയിച്ചത്. പരസ്പരം പിടിച്ച് നിൽക്കാൻ കഴിയാത്ത രണ്ട് പേർ മാത്രം. സ്നേഹം എന്നും നിലനിൽക്കും. ഞങ്ങളുടെ മകൾക്ക് ഇനിയുള്ള കാലം നല്ല അച്ഛനും അമ്മയും ആയിരിക്കും- രാജീവ് സെൻ കുറിച്ചു.

Tags:    
News Summary - Days after divorce, Rajeev Sen hopes Charu Asopa get back together again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.