600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്​

മെഗാതാരം മമ്മൂട്ടിയുടെ മൊബൈൽ ഫോൺ പ്രേമം പ്രസിദ്ധമാണ്​. പുതിയ ഏത്​ മോഡലുകൾ ഇറങ്ങിയാലും ആദ്യംതന്നെ അത്​ സ്വന്തമാക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യം 'ന്യൂജെൻ പിള്ളേർക്ക്​' പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക്​ മൊബൈൽ ഫോൺ കൊണ്ട്​ തന്നെ ആദരമൊരുക്കുകയാണ്​ ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്‌സസറീസും ഉപയോഗിച്ച് ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രമാണ്​ അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്​.

കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും ആക്‌സസറീസും എടുത്തത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെൻഷന്‍ സെന്‍റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുക്കിയിരിക്കുന്നത്​. പത്തു മണിക്കൂർ കൊണ്ടാണ്​ ഇത്​ പൂർത്തിയാക്കിയത്​. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും സ്‌ക്രീന്‍ ഗാർഡ്, ഡാറ്റാ കേബിൾ, ഇയര്‍ഫോൺ, ചാര്‍ജർ തുടങ്ങിയ മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി.

Tags:    
News Summary - Davinci Suresh made Mammootty photo with mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.