Posted On
date_range Updated On
date_range ധനുഷിെൻറയും വിജയകാന്തിെൻറയും വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി
ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷിെൻറയും വിജയകാന്തിെൻറയും ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
ചൊവ്വാഴ്ച പൊലീസ് കൺട്രോൾ റൂമിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തുകയായിരുന്നു.ധനുഷിെൻറ ചെന്നെ അഭിരാമപുരം വീട്ടിലും വിജയകാന്തിെൻറ വിരുഗംബാക്കത്തെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വ്യാജ സന്ദേശം അറിയിച്ച വ്യക്തിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസങ്ങളിൽ വിജയ്, അജിത്ത്, സൂര്യ, രജനീകാന്ത് തുടങ്ങിയ താരങ്ങളുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. പരിശോധനയിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.