ബോളിവുഡ്​ നടൻ അക്ഷയ്​ കുമാറിന്​ കോവിഡ്​

മുംബൈ: ബോളിവുഡ്​ നടൻ അക്ഷയ്​ കുമാറിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ നടൻ.

രോഗവിവരം അക്ഷയ്​ കുമാർ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അക്ഷയ്​ കുമാർ അറിയിച്ചു.

പുതിയ ചി​ത്രം രാ​ംസേതുവിന്‍റെ തയാറെടുപ്പിലായിരുന്നു​ നടൻ. ബെൽബോട്ടം, അത്​ രംഗി രേ തുടങ്ങിയ ചി​ത്രങ്ങളും അണിയറിൽ പുരോഗമിക്കുന്നുണ്ട്​.

ബോളിവുഡ്​ താരങ്ങളായ ആലിയ ഭട്ട്​, ആമിർ ഖാൻ, കാർത്തിക്​ ആര്യൻ, ഫാത്തിമ സന ഷെയ്​ക്​ തുടങ്ങിയവർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Bollywood Akshay Kumar tests positive for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.