സൂര്യയല്ല, നടനെ മനസിലായോ! വണങ്കാൻ പോസ്റ്റർ

 രുൺ വിജയ് യെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ബാല ഒരുക്കുന്ന ചിത്രമാണ് വണങ്കാന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ അരുൺ വിജ‍യ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

കൈകളിൽ ഗണപതി വിഗ്രഹവും പെരിയാർ വിഗ്രഹവും പിടിച്ച് ചെളിയിൽ മുങ്ങി നിൽക്കുന്ന അരുൺ വിജയ് ആണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്.  പോസ്റ്റർ വൈറലായിട്ടുണ്ട്. ആക്ഷൻ ചിത്രങ്ങളുടെ തോഴനായ അരുണിന്റെ വ്യത്യസ്ത ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്.

തുടക്കത്തിൽ നടൻ സൂര്യയെയാണ്  ചിത്രത്തിനായിസംവിധായകൻ പരിഗണിച്ചത്. എന്നാൽ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയതിനാൽ സൂര്യ പ്രൊജക്റ്റിൽ നിന്ന് പിന്മാറി, തുടർന്നാണ്  അരുൺ വിജയ്  ചിത്രത്തിലെത്തുകയായിരുന്നു. രോഷിനി പ്രകാശാണ് നായിക. നടൻ സമുദ്രക്കനി ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Tags:    
News Summary - Bala's Vanangaan first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.