Posted On
date_range Updated On
date_range ഒരുമിച്ച് നോമ്പു തുറന്ന് നായകനും വില്ലനും; റഹ്മാനൊടൊപ്പമുളള ചിത്രം പങ്കുവെച്ച് ബാബു ആന്റണി
സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടൻ റഹ്മാന്റേയും ബാബു ആന്റണിയുടേയും നോമ്പു തുറക്കൽ ചിത്രമാണ്. ബാബു ആന്റണിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അടുത്ത സുഹൃത്തിനേടൊപ്പം നോമ്പ് തുറന്ന സന്തോഷം പങ്കുവെച്ചത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
‘ഇന്ന് നോമ്പുതുറക്കാൻ റഹ്മാൻ എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ "ചിലമ്പ്" മുതൽ ഞങ്ങൾ പരസ്പരം സൗഹൃദത്തിലായിരുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
1986ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ബാബു ആന്റണിയായിരുന്നു വില്ലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.