ഷാറൂഖ് ഖാനല്ല ആര്യന്റെ ആദ്യ നായകൻ! ബോളിവുഡിൽ നിന്ന് മറ്റൊരു താരം

ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് മക്കളായ ആര്യനും സുഹാനയും സിനിമയിൽ എത്തുകയാണ്. അച്ഛന്റെ വഴിയെയാണ് മകൾ എങ്കിൽ സംവിധാനത്തിലാണ് മകൻ ആര്യന് താൽപര്യം. മാസങ്ങൾക്ക് മുമ്പ് ഒരു പരസ്യ ചിത്രം ഒരുക്കികൊണ്ട് സംവിധാനം തന്റെ കൈകളിൽ ഭഭ്രമാണെന്ന് ആര്യൻ തെളിയിച്ചിരുന്നു. ബിഗ് സ്ക്രീനിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ചും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വെബ്സീരീസിലൂടെയാണ് തുടക്കം. സ്റ്റാർഡം എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വരുകയാണ്.

നടൻ ബോബി ഡിയോളാണ് ആര്യൻ ഖാന്റെ വെബ്സീരിസിലെ നായകനായി എത്തുന്നത്. അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനായി ആര്യൻ ബോബി ഡിയോളിനെ സമീപിക്കുകയായിരുന്നത്രേ. ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബോബി.

പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം വ്യത്യസ്ത ലുക്കിലാകും ബോബി ഡിയോൾ വെബ്സീരീസിൽ എത്തുക. ഇതിനോടകം തന്നെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ബാക്കിയുളള ഭാഗം സെപ്റ്റംബറിൽ  പൂർത്തിയാക്കും. ബോബി ഡിയോളിനൊപ്പം നിരവധി പുതുമുഖതാരങ്ങളും വെബ്സീരീസിൽ എത്തുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് ആര്യൻ തന്റെ കന്നി സംവിധാന സംരംഭവുമായി എത്തുന്നത്.

Tags:    
News Summary - Aryan Khan to direct Bobby Deol in his debut web series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.