‘നീയാണ് എന്‍റെ പ്രണയത്തിന്‍റെ വിലാസം’; അനുശ്രീയുടെ കുറിപ്പുമായി അനശ്വര

ർജുൻ ആശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം. ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിൽ അനശ്വര രാജൻ അവതരിപ്പിച്ച അനുശ്രീ എന്ന കഥാപാത്രവും ഹക്കീം ഷാജഹാന്‍റെ വിനോദും പ്രേക്ഷകരുടെ മനസിൽ ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിനോദിന് അനുശ്രീ എഴുതിയ കത്ത് ചർച്ചയാവുകയാണ്. വിനോദിനോടുള്ള  പ്രണയം പങ്കുവെക്കുന്നതിനോടൊപ്പം, കഥാപാത്രത്തിന് ജീവൻ  നൽകിയ ഹക്കീം ഷാജഹാനെ അഭിനന്ദിക്കുന്നുമുണ്ട്. നടി അനശ്വര രാജനാണ് സോഷ്യൽ മീഡിയയിലൂടെ കത്ത് പങ്കുവെച്ചിരിക്കുന്നത്.

'എന്‍റെ വിനോദിന്, പ്രണയത്തിന്‍റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്‍റെ പ്രണയത്തിന്‍റെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അനുശ്രീയുടെ വിനോദ് എന്ന സാങ്കൽപ്പിക കഥാപാത്രത്തിന് ജീവൻ നൽകി മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദനകുറിപ്പാണിത്’’, അനശ്വര കുറിച്ചു.

രണ്ടു കാലഘട്ടങ്ങളിലെ പ്രണയങ്ങളെ ഏറെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുള്ള സിനിമയെന്നാണ് പ്രേക്ഷക പ്രതികരണം.

Tags:    
News Summary - Answara Rajan appreciate Hakim's Character In Pranaya vilasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.