ക്രൂര മർദനത്തിനിരയായെന്ന നടി അനിക്ക വിക്രമന്‍റെ ചിത്രങ്ങൾ സഹിതമുള്ള വെളിപ്പെടുത്തലിന് മറുപടിയുമായി മുൻ കാമുകൻ രംഗത്ത്. മദ്യ ലഹരിയിൽ അനിക്ക സ്വയം മുറിവേൽപ്പിച്ചതാണെന്ന വാദമാണ് നടിയുടെ കാമുകനായിരുന്ന അനൂപ് പിള്ള ഉയർത്തുന്നത്.
ഇത് കെട്ടിച്ചമച്ച കേസാണ്. അനിക്ക തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. അനിക്കയുടെ അടിയേറ്റ് ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ജനുവരി 28ന് മദ്യലഹരിയിൽ വഴക്കിട്ടു. അവൾ സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്‍റെ ചെവിയിൽ ബിയർ ഒഴിച്ചു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു -അനൂപ് പിള്ള പറയുന്നു.
തനിക്ക് 45 വയസ്സുണ്ടെന്നും വിവാഹിതനും പിതാവുമാണെന്നും അനൂപ് പിള്ള പറയുന്നു. വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് അടക്കമാണ് അനൂപിന്‍റെ വിശദീകരണം.
2016ലാണ് അനിക്കയെ പരിചയപ്പെട്ടത്. രണ്ടു വർഷത്തെ ഡേറ്റിങ്ങിനു ശേഷം ഒന്നിച്ചു താമസിച്ചു. ഇന്ത്യയിലായിരുന്നപ്പോഴെല്ലാം അവൾ എനിക്കൊപ്പം താമസിച്ചു. അനിക്കക്ക് ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ട്. അപ്പോഴും അവൾക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു. അവളുടെ അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനായിരുന്നു. എന്നാല്‍ ആ ബന്ധം ഏഴ് മാസം മുമ്പ് അവസാനിച്ചു -അനൂപ് പിള്ള വ്യക്തമാക്കുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എനിക്കെതിരെ അനിക്ക കേസ് ഫയല്‍ ചെയ്തത്. ഫെബ്രുവരി 20ന് ജാമ്യം ലഭിച്ചു. അനിക്കയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം എനിക്കെതിരെ നല്‍കിയ പരാതിയില്‍ ഞാന്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അത് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനായത് -അനൂപ് പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.