രജനി കാന്ത് ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നാനി!

ജനികാന്തിനൊപ്പമാണ് ജയ് ഭീം സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ അടുത്ത ചിത്രം. തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നതെന്ന് റിപ്പോർട്ട്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നാനി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്തു വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ 32 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഈ ചിത്രത്തിലൂടെ  ഒന്നിക്കും.

രജനികാന്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായിട്ടാണ് മഞ്ജുവിനെ പരിഗണിച്ചിരിക്കുന്നതെന്നാണ് വിവരം. വില്ലനായിട്ടാണ് ഫഹദ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കാമിയോ റോളിലാണ് നാനി എത്തുകയെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സുപ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. 2024ൽ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.

Tags:    
News Summary - Amitabh Bachchan, Fahadh Faasil to star in Rajinikanth's 170 film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.