സാജിത്​ ഖാനെതിരെ മി ടൂ ആരോപണവുമായി മോഡൽ

ന്യൂഡൽഹി: ബോളിവുഡ്​ സംവിധായകനും നിർമാതാവുമായ സാജിത്​ ഖനെതിരെ വീണ്ടും മി ടൂ ആരോപണം. മോഡലായ പൗലയാണ്​ സംവധായകനെതിരെ മി ടൂ ആരോപണവുമാ​യെത്തിയത്​. 'ഹൗസ്​ഫുൾ' ചിത്രത്തിൽ വേഷം ലഭിക്കണമെങ്കിൽ തൻെറ മുമ്പിൽ നഗ്​നയാകണമെന്ന്​ സാജിത്​ ഖാൻ ആവശ്യപ്പെട്ടതായി പൗല ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. തനിക്ക്​ 17 വയസുണ്ടായിരുന്നപ്പോഴാണ് ഈ ദുരനുഭവം നേരിട്ടതെന്നും കുടുംബത്തെ കരുതി ആരോടും ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു.

നേരത്തേ സാജിത്​ ഖാനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന്​ 'ഹൗസ്​ഫുൾ 4​' ൻെറ സംവിധായക സ്​ഥാനത്തുനിന്ന്​ പകുതിയോടെ മാറിനിൽക്കേണ്ടിവന്നിരുന്നു. സാജിത്​ ഖാനെതിരെ മി ടൂ ആരോപണവുമായി യുവതി എത്തിയതിനെ തുടർന്നായിരുന്നു ഇത്​. ഇത്​ സാജിത്​ ഖാൻെറ ആരാധകരെ നിരാശപ്പെടുത്തുകയും പ്രതിഷേധത്തിന്​ ഇടയാക്കുകയും ചെയ്​തിരുന്നു.


ഇൗ സംഭവത്തിന്​ പിന്നാലെ നിരവധി സ്​ത്രീകൾ സാജിത്​ ഖാനെതിരെ മി ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്​ ഇന്ത്യൻ ഫിലിം ആൻഡ്​ ടെലിവിഷൻ ഡയറക്​ടേഴ്​സ്​ അസോസിയേഷൻ സാജിതിനെ ഒരുവർഷത്തേക്ക്​ വിലക്കുകയും ചെയ്​തിരുന്നു.


ഹോളിവുഡിൽ തുടങ്ങിയ മി ടൂ മൂവ്​മെൻറ്​ 2018 മുതലാണ്​ രാജ്യത്ത്​ ചലനം സൃഷ്​ടിച്ചത്​. ഇത്​ ഇന്ത്യൻ സിനിമ മേഖലയെ ഇളക്കി മറിച്ചിരുന്നു. ബോളിവുഡ്​ നടൻ നാനാ പടേക്കറിനെതിരെ നടി തനു​​ശ്രീ ദത്തയാണ്​ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്​. ഇവർക്ക്​ പിന്നാലെ നിരവധി താരങ്ങളും ഗായകരും അണിയറ പ്രവർത്തകരുമായ സ്​ത്രീകൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡിൽനിന്ന്​ മലയാള സിനിമ മേഖലയിലടക്കം മീ ടു മൂവ്​മെൻറ്​ ചലനമുണ്ടാക്കിയിരുന്നു. 

Tags:    
News Summary - alleges model Paula in new me too post against Sajid Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.