എന്തിനാണ് കനേഡിയൻ സിറ്റിസൺഷിപ്പ് എടുത്തത്?; വെളിപ്പെടുത്തലുമായി അക്ഷയ്കുമാർ

ബോളിവുഡ് നടൻ അക്ഷയ്കുമാറിനെ ട്രോളന്മാർ വിളിക്കുന്നത് 'കാനഡ കുമാർ' എന്നാണ്. കാരണം അദ്ദേഹമൊരു കനേഡിയൻ സിറ്റിസനാണ്. ഇന്ത്യയിൽ ദേശസ്നേഹ സിനിമകൾ എടുത്ത് കാശുണ്ടാക്കുന്ന അക്ഷയിന് എന്നും വെല്ലുവിളിയായത് തന്റെ പൗരത്വത്തിലെ ഈ വൈരുധ്യമാണ്. സംഘപരിവാറിനോട് ചേർന്ന് നിൽക്കാനും ഈ നടൻ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. അതും ട്രോളന്മാരുടെ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിദേശ പൗരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ് കുമാർ.

2019ലാണ് അക്ഷയ് കനേഡിയൻ പൗരത്വം എടുക്കുന്നത്. ആ വർഷത്തെ തെര​െഞ്ഞടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നുമില്ല. ട്രോളന്മാർ ഇതിനെ കാര്യമായി വിമർശിച്ചിരുന്നു.

തന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നാണ് കാനഡയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് താരം പറഞ്ഞു.

'കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. ഏകദേശം 14-15 സിനിമകൾ ഇങ്ങിനെ ഫ്ലോപ്പായി. അതിനാൽ മറ്റെവിടേക്കെങ്കിലും മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. കാനഡയിൽ താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് അങ്ങോട്ടേക്ക് വരാൻ നിർദ്ദേശിച്ചത്'-അദ്ദേഹം പറഞ്ഞു.

'ധാരാളം ആളുകൾ ജോലിക്കായി കാനഡയിൽ പോകുന്നു. പക്ഷേ അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി എന്നെ തുണയ്ക്കുന്നില്ലെങ്കിൽ കാനഡയിലേക്ക് മാറണമെന്ന് തീരുമാനിക്കുകയായിരുന്നു'-അക്ഷയ് കൂട്ടിച്ചേർത്തു.

പക്ഷേ, സിനിമകൾ വീണ്ടും വിജയം കണ്ടെത്തിയതോടെ താൻ തീരുമാനം മാറ്റിയെന്നും അക്ഷയ് പറഞ്ഞു. 'എനിക്ക് പാസ്‌പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്. എല്ലാ നികുതികളും അടച്ച് ഞാൻ ഇവിടെ താമസിക്കുന്നു. അത് അവിടെയും അടയ്ക്കാൻ എനിക്ക് ഒരു ചോയ്‌സ് ഉണ്ട്. പക്ഷേ ഞാൻ എന്റെ രാജ്യത്തിന് പണം നൽകുന്നു. ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. ഒരുപാട് ആളുകൾന്‍വിമർശിക്കുന്നുണ്ട്. അവരോട്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും ഒരു ഇന്ത്യക്കാരനായിരിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Akshay Kumar says he has Canadian citizenship for a reason, considered moving there when films failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.