ഷൂട്ടുമായി തിരക്കിലാണ്, ദിവസം ഒന്നര ലക്ഷത്തോളം ആണ് എന്റെ ശമ്പളം, എനിക്കെതിരെ യൂടൂബിൽ വീഡിയോ ചെയ്യൂ; അഖിൽ മാരാർ
കൊല്ലം : സോഷ്യൽ മീഡിയയിൽ തന്നെ ട്രോളുന്നവർക്ക് മറുപടിയുമായി അഖിൽ മാരാർ. ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ലെന്നും പകരം എനിക്കെതിരെ വീഡിയോ ചെയ്തു യൂ ടൂബിൽ അപ്‌ലോഡ് ചെയ്താൽ പ്രയോജനമുണ്ടാകുമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. ജൂലൈ 25 മുതൽ അഗ്നി പരീക്ഷ ഷൂട്ടുമായി താൻ തിരക്കിലാണെന്നും പ്രതിദിനം തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും എനിക്ക് സന്തോഷം കിട്ടുന്നത് പോലെ നിങ്ങൾക്കും എന്തെങ്കിലും കിട്ടണ്ടേ എന്നും അഖിൽ മാരാർ പോസ്റ്റിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം കിട്ടില്ല...
പകരം എനിക്കെതിരെ വീഡിയോ ചെയ്തു യൂ ടൂബിൽ അപ്‌ലോഡ് ചെയ്യൂ.. പ്രയോജനമുണ്ടാകും...
മറ്റൊന്നുമല്ല ഓണമായിട്ട് ഞാൻ മൂലം നിങ്ങൾക്ക് എന്തെങ്കിലും കിട്ടണമല്ലോ..
ജൂലൈ 25 മുതൽ ഞാൻ അഗ്നി പരീക്ഷ ഷൂട്ടുമായി ഞാൻ തിരക്കിലാണ്..
ഒരു ദിവസം with gst ഒന്നര ലക്ഷത്തോളം ആണ് എന്റെ ശമ്പളം..
നിങ്ങൾ മൂലം എനിക്ക് സന്തോഷം കിട്ടുന്നത് പോലെ നിങ്ങൾക്കും എന്തെങ്കിലും കിട്ടണ്ടേ..
അപ്പൊ ഈ ഓണം നമുക്ക് പൊളിക്കാം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.