'പ്രണയിച്ച വ്യക്തി നിഷ്കരുണം വലിച്ചെറിഞ്ഞു, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു'; ഹീരയുടെ തുറന്നുപറച്ചില്‍ അജിത്തിനെതിരെയോ?

വലിയ വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത നടനാണ് അജിത് കുമാർ. ഇപ്പോഴിതാ, നടനെതിരെ ഗുരുതരമായ ആരോപണവുമായി മുൻ കാമുകി ഹീര രംഗത്തെത്തി എന്നാണ് റിപ്പോർട്ടുകൾ. ബ്ലോഗിലൂടെയാണ് ഹീര തുറന്ന് സംസാരിച്ചത്. ഈ തുറന്നു പറച്ചിൽ അജിത്തിനെ കുറിച്ചാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹ വാർഷികത്തോട് അനുബന്ധിച്ച് അജിത്തിന്‍റെയും ശാലിനിയുടെയയും വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സമയത്താണ് ഹീര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വഞ്ചന, സ്വഭാവഹത്യ, അപമാനം തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് ഹീര ഉന്നയിച്ചത്. നേരിട്ട് പേര് പരാമർശിച്ചിട്ടില്ലെങ്കിലും അജിത്തിനെയാണ് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ കാമുകൻ നട്ടെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ താൻ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ അതൊന്നും കണക്കാക്കാതെയാണ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞത്. അതിനുശേഷം അപവാദപ്രചണവും നടത്തി. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചതെന്ന് ഹീര വ്യക്തമാക്കി. വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അയാൾ പറയുമായിരുന്നു എന്നും ഹീര പറഞ്ഞു.

1996 മുതൽ 1998 വരെ ഹീരയുമായി ബന്ധമുണ്ടായിരുന്നതായി അജിത് തന്നെ പറഞ്ഞിട്ടുണ്ട്. തനിക്ക് അവരെ ശരിക്കും ഇഷ്ടമായിരുന്നു എന്നും എന്നാൽ നടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും അജിത് തുറന്നു പറഞ്ഞിട്ടുണ്ട്. ഈ വേർപിരിയലിനു ശേഷമാണ് 1999 ൽ അമർകളത്തിന്റെ സെറ്റിൽ വെച്ച് അജിത്ത് ശാലിനിയെ കണ്ടുമുട്ടുന്നതും 2000 ൽ വിവാഹം കഴിക്കുന്നതും.

Tags:    
News Summary - Ajith Kumar’s ex-GF Heera Rajagopal makes alleged revelations about breakup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.