Posted On
date_range Updated On
date_range ശബരിമല കയറിയത് കസേരയിൽ; വിമർശനമേറ്റുവാങ്ങി അജയ് ദേവ്ഗൺ
തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിനൊരുങ്ങുന്നതിനിടെയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ദർശനത്തിനെത്തിയത്. ആളുകൾ കസേരയിലിരുത്തി ചുമന്നായിരുന്നു താരത്തെ മല കയറ്റിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താരത്തെ കസേരയിൽ ചുമന്ന് മലകയറ്റിയത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനമുയർത്തുന്നത്.
ബുധനാഴ്ച രാവിലെയാണ് കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം അജയ് ദേവ്ഗൺ ശബരിമലയിലെത്തിയത്.
രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ് ലീല ഭൻസാലിയുടെ ഗംഗുഭായ് കതിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.