സത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തി; എ.ആർ റഹ്മാനെക്കുറിച്ച് ഐശ്വര്യ രജനികാന്ത്
രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സലാം. രജനികാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. എ. ആർ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ എ.ആർ റഹ്മാൻ നൽകിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഐശ്വര്യ രജനികാന്ത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സ്വപ്നതുല്ല്യമായ അനുഭവമായിരുന്നു. സത്യസന്ധനും സത്യത്തിനൊപ്പം നിൽക്കുന്ന ആളുമാണ്. ഇന്നത്തെ കാലത്ത് ജീവിക്കാനുള്ള ശക്തിയുടെ ഉദാഹരണമാണ് അദ്ദേഹം.സിനിമയുടെ മേക്കിങ്ങിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. സിനിമയിലും ജീവിതത്തിലും മികച്ച പിന്തുണയാണ് നൽകിയത്. അദ്ദേഹവുമായുള്ള ബന്ധം വളരെ അമൂല്യമാണ്'- ഐശ്വര്യ പറഞ്ഞു.
സ്പോർട്സ് ഡ്രാമ ചിത്രമാണ് ലാൽ സലാം. വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.