മുംബൈ: സംവിധായകൻ അശുതോഷ് ഗോവാരിക്കറുടെ മകൻ കൊനാർക് ഗൊവാരിക്കറുടെ വിവാഹത്തിന് ഒന്നിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഐശ്വര്യയുടെയും അഭിഷേകിനെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഇസ്കോണിന്റെ ഹരിനാം ദാസ് ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങളിൽ, ഹരിനാം ദാസിനെ അഭിഷേക് കൂപ്പുകൈകളോടെ സ്വാഗതം ചെയ്യുന്നതും ഐശ്വര്യ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കുന്നതും കാണാം. ഇരുവരോടുമൊത്ത് സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹരിനാം ദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'കൃഷ്ണന്റെ കാരുണ്യം എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കട്ടെ' എന്നും അവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ വൃന്ദാവൻ ചന്ദ്രോദയ മന്ദിറിലേക്ക് ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.
അഭിഷേകും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ മാസങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ, ദമ്പതികൾ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. പല വേദികളിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഫെബ്രുവരിയിൽ അഭിഷേകിന്റെ ജന്മദിനത്തിൽ ഐശ്വര്യ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിരുന്നു.
2008-ൽ അശുതോഷ് ഗോവാരിക്കറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ജോധാ അക്ബറി’ൽ ഐശ്വര്യ റായ് ആയിരുന്നു നായിക. താരനിബിഡമായ വിവാഹമായിരുന്നു കൊനാർക്കിന്‍റേത്. ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കിരൺ റാവു, ഗായത്രി ഒബ്‌റോയ്, ജെനീലിയ ഡിസൂസ, റിതേഷ് ദേശ്മുഖ്, വിദ്യാ ബാലൻ, സോണാലി ബേന്ദ്രെ, പൂജ ഹെഗ്‌ഡെ, ചങ്കി പാണ്ഡെ തുടങ്ങി ബോളിവുഡിലെ വൻതാരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.