'അദ്ദേഹത്തിന്റെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങളുടെ കൂടെയുണ്ടാകും'; വൈകാരിക കുറിപ്പുമായി നടി ഖുശ്ബു

സഹോദരൻ അബൂബക്കർ ഖാന്റെ ഓർമകൾ പങ്കുവച്ച് നടി ഖുശ്ബു. സമൂഹമാധ്യമങ്ങളിലാണ് നടി വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. ഖുശ്ബുവിന്റെ സഹോദരൻ അബൂബക്കർ ഖാൻ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഖുശ്ബു തന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നാലു ദിവസമായ വെൻറ്റിലേറ്ററിലായിരുന്നു ഖുശ്ബുവിന്റെ സഹോദരൻ. ജീവിതത്തിലേക്ക് മടങ്ങിവരാനായി എല്ലാവരും പ്രാർഥിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റ് ഖുശ്ബു നേരത്തേ പങ്കുവച്ചിരുന്നു.

'പ്രിയപ്പെട്ടവർ എന്നും കൂടെ വേണമെന്ന് നിങ്ങൾ എത്ര ആഗ്രഹിച്ചാലും, ഒരിക്കൽ അവരോട് വിടപറയേണ്ടി വരും. എന്റെ മൂത്ത സഹോദരന്റെ ജീവിത യാത്ര അവസാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങളുടെ കൂടെയുണ്ടാകും. സഹോദരന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദി'-ഖുശ്ബു കുറിച്ചു.


മുംബൈ അന്ധേരിയിലാണ് ഖുശ്ബുവിന്റെ കുടുംബം താമസിച്ചിരുന്നത്. അബ്ദുള്ള, അബുബക്കർ, അലി എന്ന് പേരായ മൂന്നു സഹോദരങ്ങളാണ് ഖുശ്‌ബുവിനുള്ളത്. 

Tags:    
News Summary - Actress-politician Khushboo shares emotional tweet after her brother passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.