Posted On
date_range Updated On
date_range 'മരിച്ചിട്ടില്ലെന്ന് പറയേണ്ടി വരുന്നത് ഗതികേടോ തമാശയോ എന്നറിയില്ല'; വ്യാജവാർത്തകൾക്കെതിരെ മാല പാർവതി
തിരുവനന്തപുരം: താൻ മരിച്ചുവെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണവുമായി നടി മാല പാർവതി. മരിച്ചിട്ടില്ലെന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജവാർത്തകൾ മൂലം രണ്ട് പരസ്യത്തിന്‍റെ ഓഡിഷൻ നഷ്ടമായെന്നും സ്ക്രീൻഷോട്ടുകൾക്കൊപ്പം നടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.