മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക; ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ചു നല്‍കും-അനുശ്രീയുടെ ചിത്രങ്ങൾ വൈറലാവുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അനുശ്രീ. തന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇതെല്ലാം വൈറലാവാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടിയുടെ രാമേശ്വരം യാത്രയിലെ ചില ചിത്രങ്ങളാണ്. മൃഗസ്നേഹിയായ നടി മൃഗങ്ങൾക്ക് ആഹാരം നൽകുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക. അവര്‍ അതിനു ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ചു നല്‍കും എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
”മൃഗങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക. അവര്‍ അതിനു ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നത്, ഒരു പക്ഷെ മനുഷ്യനേക്കാള്‍ അധികമായി,” അനുശ്രീ കുറിച്ചു. നടി പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണമെന്നും മനുഷ്യരെക്കാൾ കൂടുതൽ സ്നേഹം മൃഗങ്ങൾക്കാണെന്നും ആരാധകർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.