'ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകുന്നു'; കോവിഡ്​ ബാധിതനായ സോനു സൂദ്​ പറയുന്നു

ന്യൂഡൽഹി: നടൻ സോനു സൂദിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധിതനായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ്​ താരം അറിയിച്ചത്​.

ലോക്​ഡൗൺ കാലത്ത്​ അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ സഹായമെത്തിച്ച്​ കൈയ്യടി നേടിയ സോനു പഞ്ചാബ്​ സർക്കാറിന്‍റെ കോവിഡ്​ വാക്​സിനേഷൻ യജ്ഞത്തി​ന്‍റെ ബ്രാൻഡ്​ അംബാസിഡറായി നിയമിതനായിരുന്നു.

'കോവിഡ് -പോസിറ്റീവ്, മാനസികാവസ്ഥയും ആവേശവും - സൂപ്പർ പോസിറ്റീവ്. ഹായ്, ഞാൻ കോവിഡ് ബാധിതനായ വിവരം അറിയിക്കുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഞാൻ ക്വാറന്‍റീനിൽ പ്രവേശിക്കുകയും വളരെയധികം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വിഷമിക്കേണ്ട, ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എനിക്ക് ധാരാളം സമയം നൽകുന്നു. ഓർക്കുക ഞാൻ എല്ലായ്​പ്പോഴും നിങ്ങളുടെ കൂടെയുണ്ട്​' -സോനു സൂദ്​ എഴുതി.

ലോക്​ഡൗൺ സമയത്ത്​ വിവിധ സംസ്​ഥാനങ്ങളിലായി കുടുങ്ങിക്കിടന്ന ആയിരക്കണക്കിന്​ അന്തർസംസ്​ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്​ത സോനൂ സൂദ്​ കൈയ്യടി നേടിയിരുന്നു. കോവിഡ്​ ബാധിതനായ ശേഷവും കോവിഡ്​ രണ്ടാം തരംഗത്തിലും സഹജീവികൾക്ക്​ സഹായവുമായി രംഗത്തുണ്ടാകുമെന്ന്​ അറിയിക്കുകയാണ്​ സോനു.

പാവപ്പെട്ട​വരെയും അന്തർസംസ്​ഥാന തൊഴിലാ​ളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്‍റെ രണ്ട്​ കടകളും ആറ്​ ഫ്ലാറ്റുകളും വിറ്റ്​ താരം 10 കോടി രൂപ സമാഹരിച്ചിരുന്നു.

കോവിഡ് കാലത്ത് നടൻ ചെയ്ത പ്രവർത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി തെലങ്കാനയിലെ ഡബ്ബ ​ഗ്രാമത്തിൽ അമ്പലം വരെ പണിതിരുന്നു. സോനുവിനെ ആദരിക്കുന്നതിനായി സ്​പൈസ്​ജെറ്റ്​ കമ്പനി പ്രത്യേക വിമാനം പുറത്തിറക്കിയിരുന്നു. സോനുവിന്‍റെ ചിത്രം ആലേഖനം ചെയ്​ത ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്​. 

Tags:    
News Summary - actor Sonu Sood became COVID-19 Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.